കടമെടുത്ത് കേരളം മുടിയുമ്പോൾ വിജയൻ കുടുംബസമേതം 6 മാസം വിദേശത്ത് അടിച്ചു പൊളിച്ചു. ഇനീം പോകും.

കടമെടുത്ത് കേരളം മുടിയുമ്പോൾ വിജയൻ കുടുംബസമേതം 6 മാസം വിദേശത്ത് അടിച്ചു പൊളിച്ചു. ഇനീം പോകും.
Nov 3, 2024 12:49 PM | By PointViews Editr

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആറ് മാസത്തോളം വിദേശ രാജ്യങ്ങളിൽ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. വിവരാവകാശ പ്രവർത്തകനും കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയും അഭിഭാഷകനുമായ സി.ആർ. പ്രാണകുമാറിന്റെ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പ്രോട്ടോക്കോൾ വിഭാഗം ഈ വിവരം കൈമാറിയത്.

രേഖ പ്രകാരം പിണറായി വിജയൻ വിവിധ വർഷങ്ങളിലായി 173 ദിവസം വിദേശ യാത്രയിലായിരുന്നു. 2016, 2017, 2018, 2019, 2022, 2023, 2024ലുമാണ് ഈ യാത്രകൾ. അതേസമയം, കോവിഡ് കാലഘട്ടമായ 2020, 2021 വർഷങ്ങളിൽ അദ്ദേഹം നാട്ടിൽ അന്തി പത്ര സമ്മേളനങ്ങൾ ആസ്വദിച്ചതല്ലാതെ വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്ര 2016-ൽ ഉദ്യോഗസ്ഥരോടൊപ്പം യുഎഇയിലേക്കായിരുന്നു. 2017ൽ അഞ്ച് ദിവസം ബഹ്റൈൻ സന്ദർശിച്ചു. 2018-ൽ മൂന്ന് തവണ അമേരിക്കയിലേക്കും ഒരു യാത്ര യുഎഇയിലേക്കും നടത്തി.

അടുത്ത വർഷം, നെതർലാൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. ഒപ്പം രണ്ട് യുഎഇ സന്ദർശനങ്ങളും നടത്തി. കോവിഡ് കാലത്തിന് ശേഷം, 2022- ൽ. അദ്ദേഹം യുഎസും യുഎഇയും രണ്ടുതവണ വീതവും നോർവേയും യുകെയും ഓരോ തവണയും സന്ദർശിച്ചു. 2023-ൽ അമേരിക്ക, ക്യൂബ, യുഎഇ എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്രകൾ തുടർന്നു. വിജയൻ ആകെ 26 വിദേശ യാത്രകൾ നടത്തിയതായിട്ടാണ് പ്രോട്ടോക്കോൾ വകുപ്പിന്റെ വിവരം. ഇക്കാലയളവിൽ മാത്രം അദ്ദേഹം അഞ്ച് തവണയാണ് കുത്തക മുതലാളിത്ത രാഷ്ട്രമായ അമേരിക്കയിലേക്ക് പോയത്. മൊത്തം 87 ദിവസമാണ് അവിടെ ബൂർഷ്വാസികളോടൊപ്പംചെലവഴിച്ചത്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി പോയതടക്കമുള്ള വിവരങ്ങളാണിത്. പല യാത്രകളിലും മകൾ അദ്ദേഹത്തെ അനുഗമിച്ചിരുന്നുവെങ്കിലും ഈ യാത്രകളിൽ അദ്ദേഹത്തോടൊപ്പം പോയ വ്യക്തികളുടെ പട്ടികയിൽ വീണ വിജയന്റെ പേരില്ല. ഭാര്യ കമലയുടെയും ചെറുമകൻ്റേയും പേരുകളുണ്ടെങ്കിലും വീണയുടെ പേര് മാത്രം യാത്രാരേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്‌തവരുടെ പട്ടികയിൽ നിന്ന് വീണാ വിജയൻ്റെ പേര് മാത്രം മാറ്റിയത് ദുരൂഹമാണെന്ന് കെപിസിസി സെക്രട്ടറി സി.ആർ .പ്രാണകുമാർ പറഞ്ഞു. വിദേശയാത്രകളിൽ മകൾ വീണ പോകുന്നതിന് ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകൾ തെളിവാണ്. എന്നാൽ പ്രോട്ടോക്കോൾ വിഭാഗം നൽകിയ വിവരാവകാശ രേഖകൾ മറിച്ച് പറയുന്നത് എന്തിന് വേണ്ടിയാണെന്ന് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Vijayan spent 6 months abroad with his family when Kerala was ruined by debt. Ineem will go.

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
Top Stories